Thursday 28 May, 2009

രാജ്യം /കുഴൂര്‍ വില്‍‌സന്‍


പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
‍ഞങ്ങളുടെ ഡെസ്റ്റര്‍
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി

കുഴൂര്‍ വില്‍‌സന്‍

4 comments:

Sajna Vinish said...

Thanks wilson cheta,
malayalam lipi ella, athukondaanu aangaleya bhashayil ezhuthan muthirunnathu :-) i just read this one...will read more...what u write is with sincerity, so it definitely touches even those like me who are not that well versed in malayalam literature...aarkum manasilaakunna bhashyathil nammude dainam dina chinthakale chodyam cheyyunna kaviyude vakkukalkku nanni...:-) God Bless..:-)

ശ്രീനാഥന്‍ said...

വില്‍സണ്‍,
ഒരു കൂട്ടമണിയില്‍ തീര്‍ന്നു പോയ എന്റെ ആ രാജ്യം താങ്കള്‍ തിരിച്ചുകൊണ്ടുവന്നു, ഒരു നിമിഷത്തിലേക്കെങ്കിലും. പാറക്കടവു സ്കൂളും എളന്തിക്കര സ്കൂളും തമ്മില്‍ ഒരു ഫുട്ബോള്‍ -- വേണ്ട. എന്തിനു വെറുതെ--
എങ്കിലും നന്ദി.
thanks a lot.

Anonymous said...

Nice,u recereating childhood

ഷെരീഫ് തിരൂര്‍ said...

ഹൃദയത്തില്‍ ചിതലരിക്കാതെ കിടക്കുന്ന പഴയൊരു ചിത്രം വീണ്ടും പൊടി തട്ടിയെടുത്ത് നോക്കുമ്പോളുള്ള നിര്‍വൃതി . നന്നായിരിക്കുന്നു വിത്സണ്‍