Friday 29 May, 2009

എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു/ടി.പി വിനോദ്

രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.

മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.

ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.

പറയാനുള്ളത് അതല്ല.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.

ടി.പി വിനോദ്

2 comments:

Anonymous said...

"തന്റെയൊന്നും".............??????

സന്തോഷ്‌ പല്ലശ്ശന said...

പിറവിയിലേ ചുക്കിചുളിഞ്ഞ ചണ്ടികള്‍ക്കും കൊഴുകൊഴുത്ത എണ്ണകഥകള്‍ ഉണ്ട്‌.. ആരാണ്റ്റെ എണ്ണയില്‍ മുങ്ങിയുലഞ്ഞ അഴിഞ്ഞാട്ടക്കഥ....