കോട്ടയത്തു നിന്നും തിരുവല്ലയിലേക്ക്
പോകുന്നു ഒരത്യാവശ്യം
അതിനിടയിലാണ് ഒരാവശ്യവുമില്ലാതെ
ചങ്ങനാശ്ശേരി
പണ്ടൊരു അത്യാഹിതത്തിനു മുമ്പേ
വീടെത്താന്‍ പാഞ്ഞപ്പോഴും
ഇടയില്‍ കയറി താമസം വരുത്തിയിരുന്നു
അന്നേ ചിന്തിക്കുന്നതാണ്
ചങ്ങനാശ്ശേരി എന്തിനാണ്?
എനിക്കിവിടെ
ബന്ധുക്കളോ
ശത്രുക്കളോ
പൂര്‍വകാമുകിമാരോ ഇല്ല
ഉപമയോ ഉല്പ്രേക്ഷയോ
എന്തിന്
ഒരു വ്യര്‍ഥരൂപകം
വീണുകിട്ടാന്‍ പോലും
ഇടയാക്കിയിട്ടില്ല
എന്നിട്ടും എന്റെവണ്ടി
എല്ലാപ്പോക്കിലും
ഇവിടെവച്ച് ലേറ്റാവുന്നു
രണ്ടു നഗരങ്ങള്‍ക്കിടയില്‍
എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന
അപരിചിത ഭാവങ്ങള്‍
തിരക്കിട്ടു പോകുന്നവര്‍ക്ക്
ഒറ്റത്തടിപ്പാലമാകില്ല
എന്നിരിക്കെ
നമ്മുടെ ഭൂപടങ്ങള്‍
നമ്മള്‍തന്നെ
വരച്ചാലെന്താണ്?
ലതീഷ് മോഹന്‍
3 comments:
angane parayathurente makkale. njangal ellavarum nallavaranu.
nalla oru changanacherry. avide ellavarum nallavar mathram.
changanassery S.B collge avide vachekkanam..
Post a Comment