ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലര്‍ച്ചയ്ക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക.വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പാകും
ചിന്തിപ്പോകുന്നത്.
അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും.
മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്.
ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും.
ഇത്ര കാലമായിട്ടും
എനിക്കൊതുക്കാനാവുന്നില്ല
ഒരു പിടിത്തത്തില്‍
ഇതൊന്നു പറയാന്‍.
നിന്നു തരുന്നില്ല;
ഒഴിഞ്ഞു കിട്ടുന്നുമില്ല.
ഉമ്പാച്ചി
4 comments:
ഹും , കവിതയാണത്രെ കവിത!
അതി രാവിലെ വീടിന്റെ ഉമ്മറവാതില്‍ തുറക്കുന്നത്
രാത്രി ഏറെ വൈകി അത് അടക്കുന്നതും ഉമ്മയാണ്
നന്നായിട്ടുണ്ട്
--
ഇത്ര കാലമായിട്ടും
എനിക്കൊതുക്കാനാവുന്നില്ല
ഒരു പിടിത്തത്തില്‍
ഇതൊന്നു പറയാന്‍.
നിന്നു തരുന്നില്ല;
ഒഴിഞ്ഞു കിട്ടുന്നുമില്ല.
good
Post a Comment