നഗരത്തിലെ പാര്‍ക്കില്‍ വെച്ചാണ്
നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കും
ചെടികള്‍ക്കും
മരക്കുതിരകള്‍ക്കും
ഊഞ്ഞാലിനുമിടയില്‍
വിരിച്ചിട്ട പുല്ലില്‍ തൊട്ട്
അമ്മ മോളോട് പറഞ്ഞത്:
മോളേ പച്ചനിറമാണിത്
പുല്ലിന്റെ പച്ച
പട്ടുടുപ്പിലെ പച്ച.
തൊട്ടടുത്തിരുന്ന വയസ്സന്
കുഞ്ഞുടുപ്പിലേക്കും
പച്ചപ്പുല്ലിലേക്കും മാറിമാറി നോക്കി
മനം മടുത്തിട്ടാവണം
എഴുന്നേറ്റ് നടന്നത്
മോള് കരച്ചിലായി
പുല്ലിലടിച്ചും ചവുട്ടിയും
വാശിപിടിച്ചു
ഇതല്ല പച്ചയെന്ന്
നിര്‍ത്താത്ത കരച്ചില്.
അപ്പുറമിപ്പുറമിരുന്നവര്
പച്ച തിരഞ്ഞിട്ടെന്നോണം
എത്തി നോക്കാന്‍ തുടങ്ങി
വയസ്സന് പാര്‍ക്കില്‍ നിന്നിറങ്ങി
ഒഴുകിപ്പോയിരുന്നു
മോളേ,അതാ പച്ച
അമ്മ ചെടികളിലേക്കും
മരച്ചില്ലയിലേക്കും
മേഘങ്ങളിലേക്ക് പറന്ന
തത്തച്ചിറകിലേക്കും
വിരല്‍ നീട്ടിത്തൊട്ടു
ഇതൊന്നും പച്ചയല്ലെന്നവള്,
പച്ചയെവിടേയെന്നവള്
പട്ടുടുപ്പിലെ പച്ചയും
വലിച്ചുകീറി
അമ്മയ്ക്കും സംശയമായി
ഇതായിരിക്കില്ലേ പച്ച?
മാറിയിരുന്ന്
സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന
മോളുടെ അച്ഛന്
പുല്ലില്‍ കിടന്ന്
പുക വട്ടത്തിലാക്കി
ചെടികള്‍ക്കിടയിലൂടെ
മരങ്ങള്‍ക്കിടയിലൂടെ
തത്തച്ചിറകിനൊപ്പം
പറത്തിവിട്ടു കൊണ്ടിരുന്നു
നസീര്‍ കടിക്കാടിന്റെ ബ്ലോഗ്>> സംക്രമണം>> നസീര്‍
Sunday, 28 March 2010
കടല്‍ കടന്ന് / നസീര്‍ കടിക്കാട്
| 1 മീന്‍കാരനിസ്മായില്‍ മീനുകളോട് സംസാരിച്ചത് ഉപ്പ് കല്ലിച്ച ഭാഷ തിരയില്‍ കാലുകളാട്ടി മീനുകള്‍ കേട്ടിരിക്കും. ചെറുചാളകളോട് വല്യുപ്പയായും സ്രാവുകളോട് പള്ളിയിമാമായും ചെമ്മീനിനോടും,ഞണ്ടിനോടും ഓത്തുപള്ളി മുസ്ള്യാരായും മാറിമാറി സംസാരിക്കുന്നവന് തിമിംഗലത്തിന്റെ ഭാഷ അറിയുമോ,ആവോ? തീരത്ത് തിമിംഗലം ചത്തടിഞ്ഞ ദിവസം ഇസ്മായില്‍ ഭാഷ മറന്നു. 2 മീനുകള്‍ വാവിട്ടു കരഞ്ഞിട്ടാവണം, ഇസ്മായിലേ ഇസ്മായിലേയെന്ന് നീട്ടിവിളിച്ചിട്ടാവണം തിരയേറ്റം കൂടിയത്. കര പിന്നെയും കടലെടുത്തത് കമഴ്ന്നുകിടന്ന വഞ്ചിയും, നാലഞ്ച് തെങ്ങുകളും തിര കൊണ്ടുപോയത് ഉണക്കാനിട്ട വലക്കണ്ണികള്‍ കടലിനക്കരെ നോക്കി ഉണ്ണാതുറങ്ങാതെ കാത്തിരിപ്പായത്... കടല്‍ കടന്ന് ഇസ്മായില്‍ ഒട്ടകങ്ങളോട് കൂട്ടുകൂടിയപ്പോള്‍ മീനുകളുടെ ഭാഷ മറന്നോ,ആവോ? 3 മീന്‍കാരനിസ്മായില്‍ ഒട്ടകങ്ങളോട് സംസാരിച്ചത് കാറ്റുപിടിച്ച കല്ലുപ്പിന്റെ ഭാഷ മണലില്‍ ജലം തട്ടിത്തെറുപ്പിച്ച് ഒട്ടകങ്ങള്‍ കഥകള്‍ കേട്ടുനടക്കും. ഉമ്മായെന്ന് ബാപ്പായെന്ന് പൊന്നുറംലത്തേയെന്ന് പുന്നാരമക്കളേയെന്ന് ഓരോ വിളിക്കും മറുവിളിയാകും ഒട്ടകക്കൂട്ടത്തിലൊരാള്. അരുകിലെത്തി ഉമ്മവെച്ചുമ്മവെച്ച്... ഇസ്മായില്‍ ഒട്ടകങ്ങളോട് പറഞ്ഞുപറഞ്ഞ് കടലിന്റെ ഭാഷ മറന്നോ,ആവോ? മണലില്‍ വരച്ചിട്ട മീന്മുള്ളുകള് തിരകൊത്തി പോകുമ്പോള്‍ മീനുകള്‍ നീട്ടി വിളിക്കുന്നുണ്ട്, ഇസ്മായിലേ ഇസ്മായിലേ... മീനുകള്‍ക്കും വേണ്ടേ സംസാരിച്ചിരിക്കാന്‍ ആരെങ്കിലും. .............................. അയലാ ചാളായെന്ന് നീട്ടികൂക്കി വിളിച്ച് വരാറുള്ള മീന്കാരന് ഇസ്മായില്‍ കടല്‍ കടന്ന് ഗള്‍ഫിലേക്കു പോയി.മരുഭൂമിയില്‍ ഒട്ടകങ്ങളുടെ ഇടയനായി.മരുഭൂമിയെ കടലെന്നും,ഒട്ടകങ്ങളെ മീനുകളെന്നും വിളിച്ച് ഏകാന്തമായ അനേകവര്‍ഷങ്ങള്‍...തിരിച്ചെത്തി വിണ്ടും മീന്കാരന് ഇസ്മായിലായി. |
ശാന്തിയെന്നൊരുത്തി /സുനീഷ് കെ.എസ്
ശാന്തിയുടെ ഭര്‍ത്താവ്
രാത്രികളില്‍
അയാള്ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.
താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന
പുളിമരത്തിലെ വാളന്‍പുളി
ഞാന്‍ കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള്‍ ചീറി വന്നത്.
ഞങ്ങടെ പറമ്പില്‍
പുളി കുലുക്കിയിടാന് പറ്റൂല്ല
കൊല്ലിയില്‍* വീണ് ചീഞ്ഞാ
ഞങ്ങള്‍ തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്‍ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കൊണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്ടമോള് കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.
നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
രാത്രികളില്‍
അയാള്ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.
താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന
പുളിമരത്തിലെ വാളന്‍പുളി
ഞാന്‍ കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള്‍ ചീറി വന്നത്.
ഞങ്ങടെ പറമ്പില്‍
പുളി കുലുക്കിയിടാന് പറ്റൂല്ല
കൊല്ലിയില്‍* വീണ് ചീഞ്ഞാ
ഞങ്ങള്‍ തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്‍ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കൊണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്ടമോള് കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.
നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
വല്ലവന്റേയും വണ്ടി കയറ്റിയിടാതിരിക്കാന്
വീടിന് മതിലും കെട്ടി.
അടുക്കളപ്പുറത്ത്
വല്യമ്മച്ചിയുടെ സില്ബന്ധിപ്പെണ്ണുങ്ങള്
ഇലവന് കെവി ലൈനിടാന്‍ വന്ന
തമിഴന്മാരുടെ കൂടെ
ശാന്തി പോയതും തിരിച്ച് വന്നതും
മുറിഞ്ഞ് മുറത്തില്‍ വീണത്.
അതിര് പ്രശ്നത്തില്‍
അപ്പുറത്തെ സാറിന്റെയാണ്മക്കള്
ശാന്തിയുടെ ഭര്ത്താവിനെത്തല്ലിയതും
ശാന്തിയെ പേടിപ്പിച്ചതും
സാറിന്റെയിളയ ചെക്കന്
സ്റ്റണ്ട് സിനിമ പോലെയാണ്
ഞങ്ങളെ
പറഞ്ഞു കേള്‍പ്പിച്ചത്.
എന്നാലും
പറമ്പിന്റെ മൂലയ്ക്കത്തെ
മാവിന്റെ കൊമ്പില്‍
പഠിയ്കാനെന്ന് പറഞ്ഞ്
കയറിയിരിക്കുമ്പോള്‍
എന്റെ കണ്ണെന്നും
അതിര്‍ത്തി കടന്നും നീളുമായിരുന്നു
വെളിപ്പെടാന്‍ സാധ്യതയുള്ള
കറുത്ത മുലക്കണ്ണുകളെയന്വേഷിച്ച്.
തിരിച്ച് വന്നപ്പോഴാണ് കണ്ടത്
എരണം കെട്ടവള് മുക്കവലയില്‍ നിന്ന് തെണ്ടുന്നു
വിശക്കുന്നെന്ന് പറഞ്ഞ്.
കടന്ന് പോകുമ്പോള്‍
ഇതു വരെ കണ്ടിട്ടില്ലാത്ത
ശുഷ്ക്കിച്ച രണ്ട് മുലക്കണ്ണുകള്‍
ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടോ-
യെന്നായിരുന്നെന്റെ വിചാരം.
------------------------------
*പെട്ടിലാമട്ര = പെട്ടിഓട്ടോ
Friday, 26 March 2010
തൊടിയില്‍ നിന്നും വീട്ടിലേക്ക് / സുനീഷ് കെ.എസ്
വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.
ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള് പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട് സുനീഷിന്റെ ബ്ലോഗ് >>ഞാനില്ലാത്തയിടം >>സുനീഷ്
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.
ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള് പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട് സുനീഷിന്റെ ബ്ലോഗ് >>ഞാനില്ലാത്തയിടം >>സുനീഷ്
Wednesday, 24 March 2010
ഹില്ഷ /സുനീഷ് കെ.എസ്
താരേക്ക് താരേക്ക് നിങ്ങളൊരു ശരിയായ ബംഗ്ളാദേശിയാണ്
ജീവിതത്തില്‍ ഒരിക്കലെങ്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന് പേടിക്കുന്നവനാണ്
ഷര്‍ട്ടിന്റെ പോക്കറ്റിലെപ്പോഴുമൊരു
ചെറിയ വിശുദ്ധഖുറാന് കരുതുന്നവനാണ്
സൂക്തങ്ങളുരുവിടുമ്പോള് കണ്ണുകള്‍ നിറയുന്നവനാണ്
നല്ലൊരു മുസ്ളീം എന്നെപ്പോലെയാകരുതേയെന്ന്
എന്നോടെപ്പോഴും ആണയിടുന്നവനാണ്
ഭായി-ഭായിയെന്ന് പറഞ്ഞ് പറഞ്ഞ്
1971 നു മുന്‍പ്
വെസ്റ്റ് പാകിസ്ഥാന് ഈസ്റ്റ് പാകിസ്ഥാനില്‍
നടത്തിയ നരനായാട്ട് ഓര്‍ക്കുമ്പോള്‍,
സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലാ
ഭാഷയ്ക്കും സംസ്ക്കാരത്തിനും വേണ്ടിയാണ് ഞങ്ങള്‍
പാകിസ്ഥാനോട് ഗറില്ലായുദ്ധം
കല്ലും കവണയും കൊണ്ട് നടത്തിയതെന്ന് പറയുമ്പോള്‍,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെങ്കിലെന്നു വ്യാകുലപ്പെടുമ്പോള്‍,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെങ്കിലെന്ന് പറയുമ്പോള്‍
സര്‍ക്കാര്‍ താരേക്ക് മഹ്മൂദ്...
നിങ്ങള്‍ വിയര്‍പ്പില്‍ ചോര പൊടിയുന്നവനാണ്.
താരേക്ക് താരേക്ക്
പാകിസ്ഥാന്കാരന് നടത്തുന്ന അഹമ്മദ് സ്റ്റോറില്‍
മീന്‍ വാങ്ങാന്‍ ഞാന്‍ പോയത് നിങ്ങളോടൊപ്പമാണ്
ഹില്ഷഫിഷിന് രുചിയേറെയാണെന്നെന്നോട് പറഞ്ഞത് നിങ്ങളാണ്
ഹില്ഷ ബംഗ്ളാദേശിക്ക്
വിശപ്പും കൊതിയുമടക്കാനുള്ളൊരു മീന്‍ മാത്രമല്ല
അമീറും ഗരീബും കഴിക്കുന്ന ദേശീയവികാരമാണ് ഹില്ഷയെന്ന്
മരവിച്ച മീനിനെ തൊട്ട് പറഞ്ഞത് നിങ്ങളാണ്.
വൈകുന്നേരം ഞാന്‍ ഹില്ഷ വറക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ കയറ്റിയയക്കുന്നത്
ബംഗ്ളാദേശ് സര്‍ക്കാര്‍ നിര്‍ത്തിയെന്ന്
ദി ഡെയിലി ഇന്ക്വിലാബില് നോക്കി
നിങ്ങള്‍ പറഞ്ഞത്
കൊതി മൂത്ത വെസ്റ്റ്ബംഗാള്
ഹില്ഷയിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പറഞ്ഞപ്പോള്‍
പാവപ്പെട്ടവന്റെ പിഞ്ഞാണത്തിലെ ഹില്ഷ
കാക്ക കൊത്താന്‍ തുടങ്ങിയപ്പോള്‍
ബംഗ്ളാദേശിന്റെ ദേശീയമത്സ്യത്തെ
കയറ്റിയയ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയപ്പോള്‍
ഹില്ഷ രണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി രണ്ടാമത്തേതിന്റെ
പകുതിയുമെടുപ്പിച്ചു
അപ്പോഴും നയതന്ത്രജ്ഞത ഞാന്‍ പാലിച്ചു
ഒറ്റ നോട്ടത്തില്‍ വലിയ കഷണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങളപ്പോള്‍ സുഖമായിട്ടുറങ്ങുകയായിരുന്നു.
വൈകുന്നേരം ഞാന്‍ തിരിച്ചെത്തിയപ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില് നിന്നും നിങ്ങള്‍ തലയുയര്‍ത്തിയത്
പകരത്തിനു പകരം വെസ്റ്റ് ബംഗാള്‍ വീട്ടി
ഉരുളക്കിഴങ്ങും സബോളയും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവപ്പെട്ടവനിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങള്‍ നെടുവീര്പ്പിട്ടപ്പോള്;
അങ്കിള്‍ സാമെന്നാല് അമേരിക്കയാണെന്നെന്നോടാദ്യം പറഞ്ഞ
ദസ്ക്യാപ്പിറ്റല് വായിച്ച ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ
റഷ്യ കഴിഞ്ഞാല്‍ ഏഷ്യയിലാദ്യം തൊഴിലാളികള്‍ക്കിടയില്‍
കമ്മ്യൂണിസം പടര്‍ന്നത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച
നല്ലവന്‍ മാത്രമായ
സര്‍ക്കാര്‍ താരേക്ക് മഹ്മൂദ്,
സ്നേഹിക്കുന്നതു പോലെ തന്നെ
നിങ്ങളെ മടുക്കാനും ഞാന്‍ പഠിച്ചതെങ്ങെനെയാണ്?
താരേക്ക് താരേക്ക്...
ജീവിതത്തില്‍ ഒരിക്കലെങ്കിലും ബംഗ്ളാദേശിലേക്ക്
തിരിച്ച് പോകാനിടയാകില്ലേയെന്ന് പേടിക്കുന്നവനാണ്
ഷര്‍ട്ടിന്റെ പോക്കറ്റിലെപ്പോഴുമൊരു
ചെറിയ വിശുദ്ധഖുറാന് കരുതുന്നവനാണ്
സൂക്തങ്ങളുരുവിടുമ്പോള് കണ്ണുകള്‍ നിറയുന്നവനാണ്
നല്ലൊരു മുസ്ളീം എന്നെപ്പോലെയാകരുതേയെന്ന്
എന്നോടെപ്പോഴും ആണയിടുന്നവനാണ്
ഭായി-ഭായിയെന്ന് പറഞ്ഞ് പറഞ്ഞ്
1971 നു മുന്‍പ്
വെസ്റ്റ് പാകിസ്ഥാന് ഈസ്റ്റ് പാകിസ്ഥാനില്‍
നടത്തിയ നരനായാട്ട് ഓര്‍ക്കുമ്പോള്‍,
സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലാ
ഭാഷയ്ക്കും സംസ്ക്കാരത്തിനും വേണ്ടിയാണ് ഞങ്ങള്‍
പാകിസ്ഥാനോട് ഗറില്ലായുദ്ധം
കല്ലും കവണയും കൊണ്ട് നടത്തിയതെന്ന് പറയുമ്പോള്‍,
അന്നതിര്ത്തി കടന്ന് പലായനം ചെയ്തവരെ
കുടി പാര്പ്പിക്കനൊരു വെസ്റ്റ് ബംഗാളില്ലായിരുന്നെങ്കിലെന്നു വ്യാകുലപ്പെടുമ്പോള്‍,
അന്നിന്ദിരാഗാന്ധിയും ഇന്ത്യയുമില്ലായിരുന്നെങ്കിലെന്ന് പറയുമ്പോള്‍
സര്‍ക്കാര്‍ താരേക്ക് മഹ്മൂദ്...
നിങ്ങള്‍ വിയര്‍പ്പില്‍ ചോര പൊടിയുന്നവനാണ്.
താരേക്ക് താരേക്ക്
പാകിസ്ഥാന്കാരന് നടത്തുന്ന അഹമ്മദ് സ്റ്റോറില്‍
മീന്‍ വാങ്ങാന്‍ ഞാന്‍ പോയത് നിങ്ങളോടൊപ്പമാണ്
ഹില്ഷഫിഷിന് രുചിയേറെയാണെന്നെന്നോട് പറഞ്ഞത് നിങ്ങളാണ്
ഹില്ഷ ബംഗ്ളാദേശിക്ക്
വിശപ്പും കൊതിയുമടക്കാനുള്ളൊരു മീന്‍ മാത്രമല്ല
അമീറും ഗരീബും കഴിക്കുന്ന ദേശീയവികാരമാണ് ഹില്ഷയെന്ന്
മരവിച്ച മീനിനെ തൊട്ട് പറഞ്ഞത് നിങ്ങളാണ്.
വൈകുന്നേരം ഞാന്‍ ഹില്ഷ വറക്കുമ്പോളാണ്
വെസ്റ്റ്ബംഗാളിലേക്ക് ഹില്ഷ കയറ്റിയയക്കുന്നത്
ബംഗ്ളാദേശ് സര്‍ക്കാര്‍ നിര്‍ത്തിയെന്ന്
ദി ഡെയിലി ഇന്ക്വിലാബില് നോക്കി
നിങ്ങള്‍ പറഞ്ഞത്
കൊതി മൂത്ത വെസ്റ്റ്ബംഗാള്
ഹില്ഷയിനിയുമിനിയുമെന്നു
ബംഗ്ളാദേശിനോട് പറഞ്ഞപ്പോള്‍
പാവപ്പെട്ടവന്റെ പിഞ്ഞാണത്തിലെ ഹില്ഷ
കാക്ക കൊത്താന്‍ തുടങ്ങിയപ്പോള്‍
ബംഗ്ളാദേശിന്റെ ദേശീയമത്സ്യത്തെ
കയറ്റിയയ്ക്കേണ്ടെന്ന് ബംഗ്ളാദേശ് തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ചോറിനൊപ്പം മീനെടുക്കാന് നോക്കിയപ്പോള്‍
ഹില്ഷ രണ്ടെണ്ണം ബാക്കി
ഒന്നെടുത്തിട്ടും രുചി രണ്ടാമത്തേതിന്റെ
പകുതിയുമെടുപ്പിച്ചു
അപ്പോഴും നയതന്ത്രജ്ഞത ഞാന്‍ പാലിച്ചു
ഒറ്റ നോട്ടത്തില്‍ വലിയ കഷണം കിട്ടിയെന്നേ താരേക്കിനു തോന്നൂ
താരേക്ക്
നിങ്ങളപ്പോള്‍ സുഖമായിട്ടുറങ്ങുകയായിരുന്നു.
വൈകുന്നേരം ഞാന്‍ തിരിച്ചെത്തിയപ്പോഴാണ്
ദി ഡെയിലി ഇന്ക്വിലാബില് നിന്നും നിങ്ങള്‍ തലയുയര്‍ത്തിയത്
പകരത്തിനു പകരം വെസ്റ്റ് ബംഗാള്‍ വീട്ടി
ഉരുളക്കിഴങ്ങും സബോളയും ഇനി ബംഗ്ളാദേശിലേക്കില്ല
അല്ള്ളാ പാവപ്പെട്ടവനിനിയെന്തു ചെയ്യും
ഒരു ഭാഷയായിട്ടിങ്ങനെ
എന്ന് നിങ്ങള്‍ നെടുവീര്പ്പിട്ടപ്പോള്;
അങ്കിള്‍ സാമെന്നാല് അമേരിക്കയാണെന്നെന്നോടാദ്യം പറഞ്ഞ
ദസ്ക്യാപ്പിറ്റല് വായിച്ച ബംഗ്ളാദേശിയെന്നെനിക്കത്ഭുതമായ
റഷ്യ കഴിഞ്ഞാല്‍ ഏഷ്യയിലാദ്യം തൊഴിലാളികള്‍ക്കിടയില്‍
കമ്മ്യൂണിസം പടര്‍ന്നത് എന്റെ രാജ്യത്താണെന്ന് പ്രഖ്യാപിച്ച
നല്ലവന്‍ മാത്രമായ
സര്‍ക്കാര്‍ താരേക്ക് മഹ്മൂദ്,
സ്നേഹിക്കുന്നതു പോലെ തന്നെ
നിങ്ങളെ മടുക്കാനും ഞാന്‍ പഠിച്ചതെങ്ങെനെയാണ്?
താരേക്ക് താരേക്ക്...
Thursday, 6 August 2009
അച്ഛന് /ടി പി അനില്‍ കുമാര്‍
പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം
വീട്ടിലിരിപ്പുണ്ട്
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട് മക്കനയിട്ട്
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
നായാട്ടിനു പോകാന്‍
തുണയായൊരാണ്‍കുട്ടിയെ
പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന് മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്
ഭയന്നു ഞാന്‍
ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്
വളവിന് ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം
അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ
എന്റെ ദൈവമേ!
പുറത്ത് മൂര്‍ച്ചകൂട്ടും
വെയിലിന് മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു
ചങ്ങാതിയുടെ മകള്‍ക്ക്
പിറന്നാള്‍ സമ്മാനമായ്വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു
ടി പി അനില്‍ കുമാര്‍
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം
വീട്ടിലിരിപ്പുണ്ട്
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട് മക്കനയിട്ട്
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
നായാട്ടിനു പോകാന്‍
തുണയായൊരാണ്‍കുട്ടിയെ
പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന് മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്
ഭയന്നു ഞാന്‍
ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്
വളവിന് ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം
അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ
എന്റെ ദൈവമേ!
പുറത്ത് മൂര്‍ച്ചകൂട്ടും
വെയിലിന് മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു
ചങ്ങാതിയുടെ മകള്‍ക്ക്
പിറന്നാള്‍ സമ്മാനമായ്വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു
ടി പി അനില്‍ കുമാര്‍
Subscribe to:
Posts (Atom)
