രുചി വേണ്ടിടത്തെല്ലാം
കൊഴകൊഴാന്ന്
കൂട്ട് നിന്നിട്ടുണ്ട്.
മരുന്നിന്റെ
മിക്കപാര്‍ട്ടിയിലും
അംഗത്വമുണ്ട്.
ഉണങ്ങിച്ചുളിയുന്ന
ചിലയിടമെല്ലാം
മിനുക്കി നിര്‍ത്താന്‍
ഉത്സാഹിച്ചിട്ടുമുണ്ട്.
പറയാനുള്ളത് അതല്ല.
ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.
ടി.പി വിനോദ്
2 comments:
"തന്റെയൊന്നും".............??????
പിറവിയിലേ ചുക്കിചുളിഞ്ഞ ചണ്ടികള്‍ക്കും കൊഴുകൊഴുത്ത എണ്ണകഥകള്‍ ഉണ്ട്.. ആരാണ്റ്റെ എണ്ണയില്‍ മുങ്ങിയുലഞ്ഞ അഴിഞ്ഞാട്ടക്കഥ....
Post a Comment