
ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്
ഉറങ്ങിപ്പോയി
മഴവില്ലുപോലെ നീ
വിരിഞ്ഞു കിടപ്പുണ്ടായിരുന്നു
നിന്റെ മുലകള്‍ പോലെ
നിന്റെ മുലകളുണ്ടായിരുന്നു
മറന്നുപോയ ഉപമകളില്‍
തുടകള്‍, തുടിപ്പുകള്‍
നോക്കി നോക്കി കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്
ഒരു തീവണ്ടി
മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നത് കണ്ടു
താഴേക്ക് ചരിഞ്ഞു നോക്കിയപ്പോള്‍ സാറാ,
എത്രഗൂഢ,മെന്തുഗൂഢമീ,യതിഗൂഢത
എന്നു കണ്ടു
തീവണ്ടി തിരിച്ചുവരുമെന്നു കാത്ത്
കുറേനേരം നോക്കിയിരുന്നു
അടിവാരത്തില്‍ വരെ
പോയേച്ചുവരാം എന്നു കരുതി
മുളകിലല്ലേ എരിവിന്റെ വിത്തുകള്‍
അടിവാരത്തല്ലേ മുളകു പാടം
നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്, സാറാ നിന്റെ വണ്ടി ലേറ്റ്
ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന്‍ ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്‍കുന്നത്
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്
പാഞ്ഞുപോകുന്നത് കേള്‍ക്കാം
എനിക്കിപ്പം പോണം സാറാ,
എനിക്കിപ്പം പോണം എന്ന
കാറ്റിന്‍മുരള്‍ച്ച നീ കേട്ടില്ല
അതിനിടയില്‍, ഞാനുറങ്ങിപ്പോയി
സാറാ ഇന്നലെ രാത്രിയില്‍
നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്
കറവക്കാരന്‍ വരുന്നതിനുമുമ്പ്
പുല്ലുതിന്നിട്ട് വരട്ടേ ഉപമകള്‍
ലതീഷ് മോഹന്‍
1 comment:
പല ഉപമകളില്‍ മഴക്കാലം
ഉണരുണരമ്മിണീ
ഉണരുണര്
ഇടിവെട്ടിപ്പെയ്‌ത രാവിന്‍
വര്‍ഷപാതമേറ്റുറങ്ങുമമ്മിണീ
ഉണരുണര്
നിന്റെ പൊക്കിള്‍ച്ചുഴിയില്‍
നിന്നൊരു നീര്‍ച്ചോല
താഴേക്കൊഴുകി
വനനിബിഢതയുലച്ച്
പതിച്ചൊരാര്‍ത്തനാദം
അമ്മിണീ
നിന്റെവക്ഷസ്സാംബുരങ്ങള്‍
തടുത്ത് ഘനീഭവിപ്പിച്ച
ജന്മബാഷ്‌പങ്ങള്‍
സ്വേദമുകുളങ്ങളില്‍
കുന്തമുന തകര്‍ത്തു
മലമുകളിലെ മുല
പാറമടയിലെ വിടവിലൊരു
കാറ്റുചൂളംകുത്തിപ്പറന്ന്
നീ തിരിഞ്ഞു നിന്നതാവണം
ഈര്‍പ്പമരിച്ചിറങ്ങിയുണങ്ങി
മദം വറ്റിയ ദണ്ഡുകള്‍
പൊട്ടക്കുളങ്ങള്‍ തേടി
പിന്നെയുമമ്മിണീ
ഉണരുണര്
കറവക്കാരന്‍ വരാറായി
Post a Comment